FLASH NEWS

കേരള തീരം വരെ ന്യൂനമർദ്ധ പാത്തിയും മൺസൂൺ പാത്തിയും രൂപപ്പെട്ടു : വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

WEB TEAM
July 25,2024 10:38 AM IST

തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ധ പാത്തിയും  മൺസൂൺ പാത്തിയും സജീവമായി തുടരുന്നതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകും. എർണാകുളം,തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കണ്ണൂർ,കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ

കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും  2.7  മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതാ മുന്നറിയിപ്പുണ്ട്.

ആയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.